കേരളം (www.evisionnews.co): പി. ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തുനിന്നു നിന്ന് മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ഇന്ന് നിയമസഭയില്‍. സ്വര്‍ണക്കടത്തിലും ഡോളര്‍ കടത്തിലും ബന്ധമുണ്ടെന്ന ആരോപണത്തെ പിന്നാലെയാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്. ഉച്ചക്ക് മുമ്പ് രണ്ട് മണിക്കൂര്‍ ആയിരിക്കും ചര്‍ച്ച. ചര്‍ച്ച നടക്കുമ്പോള്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആകും സഭ നിയന്ത്രിക്കുക. ഡെപ്യൂട്ടി സ്പീക്കറുടെ കസേരയിലാകും സ്പീക്കര്‍.
പി. ശ്രീരാമകൃഷ്ണന് അധികാരസ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന പ്രമേയം അവതരിപ്പിക്കുന്നത് എം.ഉമ്മറാണ്. പ്രമേയം ചര്‍ച്ചക്കെടുക്കുമെന്ന സ്പീhക്കര്‍ നേരത്തെ അറിയിച്ചിരുന്നു. ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ പ്രസംഗത്തിന് ശേഷം സ്പീക്കര്‍ മറുപടി നല്‍കും. സ്വാഭാവികമായും പ്രമേയം വോട്ടിനിട്ട് തള്ളും. നേരത്തെ രണ്ട് സ്പീക്കര്‍മാര്‍ക്കെതിരെ സഭയില്‍ പ്രമേയം ചര്‍ച്ചയ്ക്ക് വന്നിരുന്നു.
Post a Comment
0 Comments