Type Here to Get Search Results !

Bottom Ad

ബദിയടുക്ക ജിഎഫ്‌സി ക്ലബ് മെമ്പര്‍സ് മീറ്റും ഫുട്‌സാല്‍ ലീഗും 30ന്: ലോഗോ പ്രകാശനം ചെയ്തു


കാസര്‍കോട് (www.evisionnews.co): ബദിയടുക്ക ജിഎഫ്‌സി ആര്‍ട്‌സ് ആന്റ്് സ്‌പോര്‍ട്‌സ് ക്ലബിന്റെ 9-ാം മെമ്പര്‍സ് മീറ്റും അഞ്ചു ടീമുകള്‍ പങ്കെടുക്കുന്ന പാറക്കര്‍ ട്രോഫിയ്ക്ക് വേണ്ടിയുള്ള ജിഎസ്എല്‍ സീസണ്‍ 4ഉം ജനുവരി 30ന് ഹില്‍ടോപ് അരീന ടര്‍ഫില്‍ സംഘടിപ്പിക്കും. പരിപാടിയില്‍ ക്ലബ് സംഘടിപ്പിച്ച വിവിധ ഓണ്‍ലൈന്‍ ഓഫ്ലൈന്‍ പരിപാടി വിജയികള്‍ക്ക് സമ്മാനവും അനുമോദനവും നല്‍കും. കാസര്‍കോട് മുനിസിപ്പല്‍ കൗണ്‍സിലര്‍ സിദീഖ് ചക്കര ഉദ്്ഘാടനം ചെയ്യും. ക്ലബ് ജിസിസി ഭാരവാഹികള്‍ മുഖ്യാതിഥികളായിരിക്കും. 

ക്ലബിന്റെ അടുത്ത വര്‍ഷത്തെക്കുള്ള സാമൂഹിക സേവന, കാരുണ്യ, വിദ്യാഭ്യാസ, കലാകായിക മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ പട്ടിക റിപ്പോര്‍ട്ട് പ്രസിഡന്റ് ഷാനവാസ് ബദിയടുക്ക അവതരിപ്പിക്കും. എല്ലാം ക്ലബ് ഭാരവാഹികളും അംഗങ്ങളും മീറ്റില്‍ പങ്കെടുക്കും. സോക്കര്‍ ലീഗിന്റെ ലോഗോ പ്രകാശനം ക്ലബ് ഉപദേശക സമിതി അംഗം മൂസ സാജിദിന് നല്‍കി കാസര്‍കോട് ബ്രാന്‍ഡ് എംഡി കാസിം ബദിയടുക്ക നിര്‍വഹിച്ചു. ഇക്ബാല്‍ ഫുഡ്മാജിക്, സിറാജ് പെപെ, ഷംസീര്‍ കാര്‍വാര്‍, സവാദ് ഫോവ്റ്റി, സക്കരിയ, ഹസന്‍ ഫാസ്, ദാവൂദ്, മഹ്ഷൂക്ക് ജലീല്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad