കാസര്‍കോട് (www.evisionnews.co): ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്്, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പുകളിലും സിപിഎം- ബിജെപി കൂട്ടുകെട്ട് മറനീക്കി പുറത്തുവന്ന സാഹചര്യത്തില്‍ ബിജെപിയെ ഇടത് മുന്നണിയിലെ ഘടകകക്ഷിയാക്കി ഉള്‍പ്പെടുത്തുന്നതായിരിക്കും ഉത്തമമെന്ന് മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ പറഞ്ഞു.
സാമുദായിക ധ്രുവീകരണം നടത്തി അധികാര തുടര്‍ച്ച സ്വപ്‌നം കാണുന്ന സിപിഎം ലക്ഷ്യത്തിലെത്താന്‍ ഏതുതരംതാണ രാഷ്ട്രീയ നിലപാടും സ്വീകരിക്കുമെന്നതിന്റെ തെളിവാണ് ബിജെപിയുമായുള്ള കൂട്ടകെട്ട്. മുസ്്‌ലിം ലീഗിനെ ലക്ഷ്യംവെച്ച് അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ സിപിഎം നടത്തുന്ന ഇത്തരം ഹീനപ്രവര്‍ത്തനങ്ങള്‍ സിപിഎമ്മിനെ നാശത്തിലെത്തിക്കുമെന്നതില്‍ സംശയമില്ല.
ചെങ്കള, എടനീര്‍, ദേലംപാടി, പുത്തിഗെ ഡിവിഷനുകളിലും കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭകളിലെ ചില വാര്‍ഡുകളിലും മഞ്ചേശ്വരം, വൊര്‍ക്കാടി, കുമ്പള, പുത്തിഗെ, മൊഗ്രാല്‍ പുത്തൂര്‍, ബദിയടുക്ക പഞ്ചായത്തുകളിലും ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി സിപിഎം നേട്ടം കൊയ്തിട്ടുണ്ട്. ചിലയിടങ്ങളില്‍ എസ്ഡിപിഐയുമായി കൂട്ടുകൂടാന്‍ സിപിഎമ്മിന് മടിയുണ്ടായിട്ടില്ല.
ബിജെപിയേയും എസ്.ഡി.പി.ഐയേയും ഒരുപോലെ വാരിപുണരുന്നത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചു കൊണ്ടാണ്. ജില്ലയിലെ ചില പഞ്ചായത്തുകളില്‍ സിപിഎം, ബിജെപി എസ്ഡിപിഐ സമ്പാര്‍ മുന്നണിയാണ് അധികാരം കൈയ്യാളുന്നതെങ്കില്‍ പൈവളിഗയില്‍ സിപിഎം അംഗം ശ്രീമതി ജയന്തി പ്രസിഡന്റും ബിജെപി അംഗം പുഷ്പ ലക്ഷ്മി വൈസ് പ്രസിഡന്റുമായാണ് ഭരണം നടത്തുന്നത്. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ സംബന്ധിച്ച് സിപിഎം, ബിജെപി ജില്ലാ കമ്മിറ്റികള്‍ മൗനംപാലിക്കുകയാണ്. ജില്ലയിലെ ജനാധിപത്യ മതേതര വിശ്വാസികള്‍. സിപിഎമ്മിന്റെ ഇത്തരം തരംതാണ രാഷ്ട്രീയ പ്രവര്‍ത്തനം തിരിച്ചറിയണമെന്നും ഇത്തരം അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രതികരിക്കണമെന്നും അബ്ദുല്‍ റഹ്്മാന്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments