Type Here to Get Search Results !

Bottom Ad

തളങ്കര സ്വദേശിനി പിഎ റുക്സാനക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ്


കാസര്‍കോട് (www.evisionnews.co): തളങ്കര സ്വദേശിനി പിഎ റുക്‌സാനക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ്. പ്രശസ്ത ഫലസ്തീന്‍ കവി 'സമീഹ് അല്‍ ഖാസിമിയുടെ കവിതകളിലെ ദേശീയതയും ചെറുത്തുനില്‍പ്പും' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പഠനത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോ. ടിഎ അബ്ദുല്‍ മജീദ് ഉദുമയുടെ കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. എംഐസി അഫ്‌സലുല്‍ ഉലമ വിമന്‍സ് കോളജില്‍ നിന്ന് അറബിയില്‍ ബിരുദവും കാസര്‍കോട് ഗവ. കോളജില്‍ നിന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും തുടര്‍ന്ന് യുജിസിയുടെ ജെആര്‍എഫിലൂടെ പിഎച്ച്ഡി ചെയ്യുകയായിരുന്നു. ഇപ്പോള്‍ ജിയുപിഎസ് മുളിയാര്‍ മാപ്പിളയില്‍ അറബിക് അധ്യാപകയായി ജോലി ചെയ്യുന്നു. പിഎ അബ്ദുല്‍ റഷീദ്- ഖദീജ ദമ്പതികളുടെ മകളാണ്. അധ്യാപകനായ ടികെ ഹാഷിമാണ് ഭര്‍ത്താവ്. മക്കള്‍ ഇബ്രാഹിം റുഷ്ദ്, ഖാസിം, സക്‌വാന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad