Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് അതിവേഗ കോവിഡ് രോഗപ്പകര്‍ച്ച വേഗത്തിലാകുമെന്ന് വിദഗ്ദ സമിതി അംഗം


കേരളം (www.evisionnews.co): സംസ്ഥാനത്ത് അതിവേഗ കോവിഡ് രോഗപ്പകര്‍ച്ച വേഗത്തിലാകുമെന്ന് വിദഗ്ധ സമിതി അംഗം ടി. എസ് അനീഷ്. പുതിയ വൈറസിന് മരണ സാദ്ധ്യത കൂടുതലില്ല. വാക്‌സിനുകള്‍ പുതിയ വൈറസിനും ഫലപ്രദമാണെന്നാണ് പഠനം. സംസ്ഥാനത്തും ജനിതകമാറ്റം വന്ന വൈറസിന് സാദ്ധ്യതയുണ്ട്. വൈറസിന്റെ ജനിതകമാറ്റം സംബന്ധിച്ച പഠനം ആവശ്യമാണ്. തദ്ദേശീയരിലുള്ള വൈറസില്‍ മാറ്റം വന്നിട്ടുണ്ടോയെന്ന് നോക്കുക പ്രധാനമെന്നും കോവിഡ് വിദഗ്ധസമിതി അംഗം ഡോ. ടി.എസ് അനീഷ്പറഞ്ഞു.

അതിനിടെ സംസ്ഥാനത്ത് ആറു ജില്ലകളില്‍ കോവിഡ് വ്യാപനം വര്‍ദ്ധിച്ചെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, വയനാട് ജില്ലകളിലാണ് വര്‍ദ്ധന. വയനാട്ടിലും പത്തനംതിട്ടയിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടി. കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ കുറേ ദിവസങ്ങളായി ഉയര്‍ന്ന പ്രതിദിന രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എറണാകുളത്ത് സ്ഥിതി രൂക്ഷമാണ്. കോവിഡ് കണക്കുകള്‍ കുറഞ്ഞു നിന്ന വയനാട്, പത്തനംതിട്ട ജില്ലകളിലാണ് കഴിഞ്ഞ ആഴ്ചകളില്‍ ആശങ്കയുയര്‍ത്തി നിരക്കുയരുന്നത്. വയനാട്ടിലാണ് ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 100 പേരെ പരിശോധിക്കുമ്പോള്‍ 12 ലേറെ പേര്‍ പോസിറ്റീവ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad