കാസര്‍കോട്: (www.evisionnews.co) ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരസ്യമായി വോട്ടുകച്ചവടവും ഭരണതലത്തില്‍ വീതംവെപ്പും നടത്തി സിപിഎം -ബിജെപി സംയുക്തമായി നടത്തുന്ന കൂട്ടുകച്ചവടം നാടിന് ആപത്താണെന്നും അതു ജനങ്ങള്‍ തിരിച്ചറിയണമെന്നും കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് സന്തോഷ് നഗര്‍ പറഞ്ഞു. കാറഡുക്ക പഞ്ചായത്ത് യൂത്ത് ലീഗ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹമീദ് മഞ്ഞംപാറ അധ്യക്ഷത വഹിച്ചു. മൊയ്തീന്‍ കുഞ്ഞി ആദൂര്‍, ഫാറൂഖ് കുമ്പഡാജെ, ഹാരിസ് ബെദിര, ഹാരിസ് മുള്ളേരിയ, ശരീഫ് മുള്ളേരിയ, റിയാസ് സിറ്റി, സിദ്ദീഖ് ബെള്ളിപ്പാടി, സിദ്ദിഖ് സിഎ നഗര്‍ പ്രസംഗിച്ചു. മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ഫേസ് ടു ഫേസ് പരിപാടി വിജയിപ്പിക്കാന്‍ തീരുമാനിച്ചു. ലത്തീഫ് ആദൂര്‍ സ്വാഗതവും അഷ്റഫ് കുണ്ടാര്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments