Type Here to Get Search Results !

Bottom Ad

ആവശ്യത്തിന് അധ്യാപകരില്ല; വിദ്യഭ്യാസ മേഖലയെ ഇടതുസര്‍ക്കാര്‍ ഈജിയന്‍ തൊഴുത്താക്കി: എംഎസ്എഫ്




കാസര്‍കോട് (www.evisionnews.co): കോവിഡ് മഹാമാരി കാരണം നിര്‍ത്തലാക്കിയ സകൂള്‍ പഠനം ലോക്ഡൗണ്‍ ശേഷം വീണ്ടും 10,12 ക്ലാസ്സുകള്‍ക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചിരിക്കുന്നു. എന്നാല്‍ പാഠവിഷയവുമായി ബന്ധപ്പെട്ട താല്‍ക്കാലിക ഒഴിവുകളടക്കം ഏകദേശം 365 ഓളം അധ്യാപക ഒഴിവുകളാണ് ജില്ലയിലുള്ളത്. പാഠപുസ്തകവും ആവിശ്യത്തിന് അധ്യാപകരുമില്ലാതെ നാലു ചുവരുകള്‍ക്കുള്ളില്‍ വിദ്യാര്‍തികളെ തളച്ചിട്ട ഇടതുപക്ഷ സര്‍ക്കാര്‍ വിദ്യഭ്യാസ മേഖലയെ ഈ ജിയന്‍ തൊഴുത്താക്കി മാറ്റിയിരിക്കുന്നു.

ഇത് വരേയും കൃത്യമായ രിതിയില്‍ ഓണ്‍ലൈന്‍ പഠനം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ സര്‍ക്കാരിനായിട്ടില്ല. ഫെബ്രുവരി മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കൂടി അവസാനിക്കുന്നതായാണ് വിവരം. വിദ്യാര്‍ത്ഥികളുടെ ഭാവി കൊണ്ട് പന്താടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.  ഇതേ സ്ഥിതിയില്‍ പരീക്ഷയിലേക്ക് അടുക്കുമ്പോള്‍ വിദ്യാര്‍ത്ഥികളും പിടിഎ കമ്മിറ്റികളും പ്രയാസത്തിലായിരിക്കുകയാണ്. 

ഇടത് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ഭാവി വെച്ച് കൊണ്ടാണ് രാഷട്രീയം കളിക്കുന്നത്. ഇനിയും ക്ലാസുകള്‍ ഈ രീതിയില്‍ തുടരുന്നത് അപകടകരമാണ്. ഉടന്‍ തന്നെ ഒഴിവുകളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കാനെങ്കിലും സര്‍ക്കാര്‍ തയ്യാറാവണം. കുട്ടികളുടെ പഠനം അവതാളത്തിലാക്കിയ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് വ്യക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം കോടുക്കേണ്ടിവരുമെന്ന് ജില്ലാ എംഎസ്എഫ് പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ പ്രസ്താവനയില്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad