മുള്ളേരിയ (www.evisionnews.co): വീട് കയറി അക്രമിച്ചെന്ന പരാതിയില്‍ നാലു പേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. പള്ളപ്പാടിയിലെ മുഹമ്മദ് ഹാജി (80), ഭാര്യ ഖദീജ എന്നിവര്‍ക്കെതിരെയാണ് മര്‍ദനമേറ്റത്. മുഹമ്മദ് ഹാജിയുടെ പരാതിയില്‍ അബ്ദുറഹ്്മാന്‍ സഅദി, അബ്ദുല്ല, മൂസ, ഉസ്മാന്‍ മദനി എന്നിവര്‍ക്കെതിരെയാണ് നാലുപേര്‍ക്കെതിരെയാണ് കേസ്.
കഴിഞ്ഞ ദിവസം പള്ളപ്പാടി ജുമാമസ്ജിദ് കമ്മിറ്റിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അക്രമമെന്ന് പറയുന്നു. പള്ളപ്പാടി ജുമാമസ്ജിദ് കമ്മിറ്റിയില്‍ വര്‍ഷങ്ങളായി സമസ്ത ഇരുവിഭാഗവും ഐക്യത്തോടെ മുന്നോട്ടുപോയിരുന്നു. എന്നാല്‍ രണ്ടുവര്‍ഷം മുമ്പ് ഒരു വിഭാഗത്തെ കമ്മിറ്റിയില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ഏകപക്ഷീയമായി കാര്യങ്ങള്‍ നടപ്പിലാക്കുകയും ചെയ്തതോടെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി. ഇതിന്റെ തുടര്‍ച്ചയെന്നോണം നാലുപേരടങ്ങുന്ന സംഘം ജമാഅത്ത് മുന്‍ പ്രസിഡന്റ് കൊച്ചി മുഹമ്മദ് ഹാജിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം അഴിച്ചുവിടുകയും തടയാന്‍ ചെന്ന ഭാര്യയെ തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments