കേരളം (www.evisionnews.co): കൊറോണ വൈറസ് കേസുകളില്‍ അടുത്തിടെ ഉണ്ടായ വര്‍ധനവ് തടയാന്‍ കര്‍ശനമായ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കി മഹാരാഷ്ട്ര, കേരളം, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു. രാജ്യത്ത് സജീവമായ കോവിഡ് കേസുകളില്‍ 59 ശതമാനവും ഈ നാല് സംസ്ഥാനങ്ങളിലാണെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തില്‍ പറഞ്ഞു.
ടെസ്റ്റിംഗ് നിരക്ക് കുറയ്ക്കാന്‍ അനുവദിക്കുന്ന പ്രവണതക്കെതിരെയും കേന്ദ്ര സര്‍ക്കാര്‍ ഈ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രത്യേകിച്ചും ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍. മറ്റ് സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയത് പോലെ 'ടെസ്റ്റ്- ട്രാക്ക്- ട്രീറ്റ്' ഉപായം നടപ്പിലാക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു. മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കോവിഡിന് അനുയോജ്യമായ മറ്റെല്ലാ പെരുമാറ്റങ്ങളും പിന്തുടരാനും ജനങ്ങളെ പ്രേരിപ്പിക്കണമെന്നും രാജേഷ് ഭൂഷണ്‍ സംസ്ഥാന അധികാരികളെ ഓര്‍മ്മിപ്പിച്ചു.
Post a Comment
0 Comments