കാസര്‍കോട് (www.evisionnews.co): ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ബേഡകം ബൂത്ത് കമ്മറ്റി (143 ആം ബൂത്ത്) പുനസംഘടിപ്പിച്ചു. തോര്‍ക്കുളത്ത് നടന്ന ജനറല്‍ ബോഡി യോഗം മണ്ഡലം വൈസ് പ്രസിഡന്റ് അബ്ബാസ് ബി കെ ഉത്ഘാടനം ചെയ്തു. റഹിം കുണ്ടടുക്കം അധ്യക്ഷത വഹിച്ച യോഗത്തില്‍ മോഹനന്‍ കുന്നുമ്മല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണ്ഡലം കമ്മറ്റി അംഗം വിജയന്‍ അയ്യര്‍കൊച്ചി, വൈഷ്ണവ് സംസാരിച്ചു.
ബൂത്ത് പ്രസിഡന്റായി റഹീം കുണ്ടടുക്കത്തെ തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ചന്ദ്രന്‍ കോട്ടപ്പാറ, ശ്രീലത എന്നിവരും ജനറല്‍ സെക്രട്ടറിമാരായി ശ്രീനിഷ് തെക്കേക്കര, ഷംസുദീന്‍ ബികെ, മോഹനന്‍ കുന്നുമ്മല്‍ എന്നിവരും ട്രഷററായി മണി അയ്യര്‍ കൊച്ചിയെയും തെരഞ്ഞെടുത്തു. അഡ്വ. സിയാദ് സ്വാഗതവും ശ്രീനിഷ് നന്ദിയും പറഞ്ഞു.
Post a Comment
0 Comments