കാസര്‍കോട് (www.evisionnews.co): കാര്യശേഷിയും സൂക്ഷ്മതയും നൈപുണ്യവും ഒത്തിണങ്ങിയ സ്ത്രീകളെ പ്രാദേശിക ഭരണ സംവിധാനങ്ങളുടെ പങ്കാളിത്തത്തിലേക്ക് സമര്‍പ്പിക്കാന്‍ വനിതാ ലീഗിന്റെ പ്രവര്‍ത്തനം വഴി സാധ്യമായിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി അഭിപ്രായപ്പെട്ടു.
വനിതാലീഗ് ജില്ലാ കമ്മിറ്റി ജനപ്രതിനിധികള്‍ക്ക് ഏര്‍പ്പെടുത്തിയ 'പെണ്‍ സാരഥി' സ്വീകരണ പരിപാടി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം. നാട്ടില്‍ നിലനില്‍ക്കുന്ന സാഹോദര്യവും അയല്‍പക്ക ചേര്‍ച്ചയും തച്ചുടച്ച് വോട്ടിന് വേണ്ടി
വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന ഇടതുപക്ഷത്തിന്റെയും ബി.ജെപിയുടെയും അപല്‍ക്കരമായ നീക്കത്തെ സ്ത്രീ സമൂഹം ചെറുത്ത് തോല്‍പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡണ്ട് പി.പി നസീമ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുംതാസ് സമീറ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല മുഖ്യാതിഥിയായി സംബന്ധിച്ചു. കെ. മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് എടനീര്‍, ബിഫാത്തിമ ഇബ്രാഹിം, ഷാഹിന സലീം, ശാസിയ ചെമ്മനാട്, നസീമ കൊടിയമ്മ, ഷാഹിദ പടന്ന, ഖദീജ ഹമീദ്, ആയിഷ സഅദുള്ള, ഷക്കീല മജീദ്, ഫരീദ സക്കീര്‍, സാഹിറ ചെങ്കള, ആയിഷ എണ്‍മകജെ, ഷീബ ഉമ്മര്‍, ഫരീദ തൃക്കരിപ്പൂര്‍ പ്രസംഗിച്ചു.
Post a Comment
0 Comments