ദേശീയം (www.evisionnews.co): കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രത്തിന്റെ നിലപാടിനെതിരെ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശ് മുസാഫര്‍നഗറിലെ മീരാപൂര്‍ നിയമസഭാ സീറ്റില്‍ നിന്നുള്ള ബിജെപി എംഎല്‍എ അവ്താര്‍ സിംഗ് ഭദാന പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചു.
മീററ്റ്, ഫരീദാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള മുന്‍ എംപിയായ അവ്താര്‍ സിംഗ് ഭദാന കേന്ദ്രത്തോട് ഈ അടുത്തായി നീരസംകാട്ടുയും ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ സന്ദര്‍ശിക്കാന്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
തന്റെ രാജി ബിജെപി നേതൃത്വം അംഗീകരിക്കുന്നില്ലെന്ന് അവ്താര്‍ സിംഗ് നേരത്തെ പറഞ്ഞിരുന്നു. ബിജെപിയുടെ നയങ്ങളില്‍ പ്രതിഷേധിച്ച് നിയമസഭാ സീറ്റ് ഉള്‍പ്പെടെ എല്ലാ തസ്തികകളില്‍ നിന്നും രാജിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments