കാസര്‍കോട് (www.evisionnews.co): ബദിയടുക്ക ഗ്രാമ പഞ്ചായത്തില്‍ ബിജെപി- സിപിഎം പരസ്യ ധാരണ. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ പങ്കിട്ടെടുക്കുന്നതിന്റെ ഭാഗമായാണ് ബിജെപിയും സിപിഎമ്മും പരസ്യമായി ധാരണ പുലര്‍ത്തുന്നത്. ഇന്ന് നടന്ന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലാണ് കൂട്ടുകെട്ട് പുറത്തുവന്നത്.
വികസന സമിതി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ജയശ്രീക്ക് ഒമ്പത് വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി അനിതക്ക് പത്ത് വോട്ടുകള്‍ ലഭിച്ചു. എട്ടു ബിജെപി അംഗങ്ങളുടേതടക്കം സിപിഎമ്മിന്റെ രണ്ടംഗങ്ങളുടെ വോട്ടും അനിതക്ക് ലഭിച്ചു.
ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ സ്ഥാനത്തേക്ക് എട്ട് ബിജെപി അംഗങ്ങളുടെ വോട്ടുകളടക്കം സിപിഎം സ്ഥാനാര്‍ഥിക്ക് 10 വോട്ടുകളും യുഡിഎഫിന് ഒമ്പതും ലഭിച്ചു. മൂന്നു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പദവികളില്‍ ഒന്ന് സിപിഎമ്മും രണ്ടു ബിജെപിക്ക് ലഭിക്കുന്ന തരത്തിലാണ് പരസ്പര ധാരണ.
Post a Comment
0 Comments