Type Here to Get Search Results !

Bottom Ad

ബെള്ളൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പഴയകാല കോണ്‍ഗ്രസ് നേതാവുമായ ഗോവിന്ദഭട്ട് അന്തരിച്ചു


കാസര്‍കോട് (www.evisionnews.co): ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പഴയകാല കോണ്‍ഗ്രസ് നേതാവുമായിരുന്നു ബെള്ളൂര്‍ മുള്ളക്കൊച്ചിയിലെ ഗോവിന്ദഭട്ട്(74) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലം രണ്ടാഴ്ചയായി മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം.

198085 കാലഘട്ടത്തിലായിരുന്നു ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. 2005-10 കാലയളവില്‍ പഞ്ചായത്ത് അംഗവുമായിരുന്നു. ഭാര്യ: ശൈലജ ഭട്ട്. മക്കള്‍: മുരളി സുബ്ബറാവു, ഡോ. മനോഹര ഗണപയ്യ(ഡെന്റല്‍ ക്ലിനിക്ക്, മുള്ളേരിയ). മരുമക്കള്‍: വിദ്യ, ഡോ. അനുപമ (ഡെന്റല്‍ ക്ലിനിക്ക്). സഹോദരങ്ങള്‍: സാവിത്രി, ഡോ. ഗണപതി ഭട്ട് (ബംഗളൂരു).




Post a Comment

0 Comments

Top Post Ad

Below Post Ad