കാസര്‍കോട്: (www.evisionnews.co) ആഗ്രഹം സഫലമായതിന് തളങ്കര മാലിക് ദീനാര്‍ പള്ളിയിലേക്ക് ഒരു വിശ്വാസി നല്‍കിയത് കുതിരയെ. കര്‍ണാടക തുംകൂറിലെ ചെറുകിട വ്യാപാരിയായ ഷംസീറാണ് നേര്‍ച്ച നേര്‍ന്ന കുതിരയുമായി കഴിഞ്ഞ ദിവസം മാലിക് ദീനാര്‍ പള്ളിയിലെത്തിയത്. ആഗ്രഹസാഫല്യത്തിന് വേണ്ടി മാലിക്ദീനാര്‍ മഖാമിലേക്ക് ഇദ്ദേഹം കുതിരയെ നേര്‍ച്ച നേര്‍ന്നിരുന്നു. ഇതു പ്രകാരമാണ് ആണ്‍കുതിരയെ എത്തിച്ചത്.
മാലിക് ദീനാര്‍ മഖാമിലേക്ക് സ്വര്‍ണ- വെള്ളി ആഭരണങ്ങള്‍, വളര്‍ത്തു മൃഗങ്ങളായ ആട്, കോഴി തുടങ്ങിയവ നേര്‍ച്ച നേരാറുണ്ടെങ്കിലും കുതിരയെ നല്‍കുന്നത് ഇതാദ്യമാണ്. ഏതാനും വര്‍ഷം മുമ്പ് മാലിക് ദീനാര്‍ മഖാമിലേക്ക് കര്‍ണാടക സ്വദേശി തന്നെയായ ഒരാള്‍ വെള്ളികൊണ്ട് തീര്‍ത്ത വാതില്‍ നല്‍കിയിരുന്നു.
സാധാരണ നേര്‍ച്ചയായി ലഭിക്കുന്നവ ലേലം ചെയ്ത് വില്‍ക്കുകയാണ് പതിവ്. എന്നാല്‍ അപൂര്‍വമായി ലഭിച്ച കുതിരയെ തല്‍ക്കാലം വളര്‍ത്താനാണ് കമ്മിറ്റി ആലോചിക്കുന്നത്. ഇതിനായി വനം വകുപ്പിന്റെ നിര്‍ദേശങ്ങളും ഉപദേശവും തേടും. പള്ളിവളപ്പില്‍ കെട്ടിയിട്ട കുതിരയെ കാണാന്‍ നിരവധി പേരാണ് വിവരമറിഞ്ഞ് എത്തുന്നത്.
Post a Comment
0 Comments