കേരളം (www.evisionnews.co): വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മത്സരിക്കില്ലെന്ന് സൂചന. പാര്‍ട്ടി പ്രസിഡന്റ് എന്ന നിലിയില്‍ പ്രചാരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി മത്സര രംഗത്ത് നിന്ന് മാറിനില്‍ക്കാനാണ് സുരേന്ദ്രന്റെ തീരുമാനം. ഇക്കാര്യം സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം.
ഉടന്‍ തീരുമാനമറിയിക്കാമെന്നാണ് ദേശീയ നേതൃത്വം അറിയിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ സിറ്റിംഗ് എം.എല്‍.എയായി ഒ. രാജഗോപാലന്‍ മത്സരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി, പികെ കൃഷ്ണദാസ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിക്കാനിറങ്ങുന്ന പശ്ചാത്തലത്തിലാണ് മാറി നില്‍ക്കാനുള്ള സുരേന്ദ്രന്റെ തീരുമാനം.
Post a Comment
0 Comments