കാസര്‍കോട് (www.evisionnews.co): ഭെല്‍ ഇഎംഎല്‍ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ഒപ്പുമരചുവട്ടില്‍ നടക്കുന്ന സത്യഗ്രഹ സമരത്തിന് പിന്തുണയേറുന്നു. നിരവധി നേതാക്കളും പ്രമുഖ വ്യക്തികളും സംഘടനകളും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ സമരപ്പന്തലില്‍ എത്തുന്നത്.
സമരത്തിന്റെ ആറാംദിവസ പരിപാടി കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.വി.എം .മുനീര്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി എ ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.ബി.എം.എസ്.സെക്രട്ടറി കെ.ജി.സാബു സ്വാഗതം പറഞ്ഞു.കെ.കുഞ്ഞിരാമന്‍ എം.എല്‍.എ, ഫാദര്‍ ജോര്‍ജ്ജ് വള്ളിമല, പി.എ.അഷ്‌റഫ് അലി, മുത്തലിബ് പാറക്കെട്ട്, അബ്ദുള്‍ റഹ്മാന്‍ ബന്തിയോട്, എം.രാമന്‍, സുബൈര്‍ മാര, ഖലീല്‍ പടിഞ്ഞാര്‍, സി.വിജയന്‍, യു.പൂവപ്പ ഷെട്ടി, അഷ്‌റഫ് മുതലപ്പാറ, എ.മാധവന്‍,അബൂബക്കര്‍ കോയ പ്രസംഗിച്ചു.
സമരസമിതി നേതാക്കളായ കെ.പി മുഹമ്മദ് അഷ്‌റഫ്, വി രത്‌നാകരന്‍, ബിഎസ് അബ്ദുള്ള, വി. പവിത്രന്‍, അനില്‍ പണിക്കന്‍, ടി.വി ബേബി നേതൃത്വം നല്‍കി
Post a Comment
0 Comments