കാസര്‍കോട് (www.evisionnews.co): ബദിയടുക്കയില്‍ ഒന്നര വയസുകാരനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. പെര്‍ളത്തടുക്ക സ്വദേശി ശാരദയാണ് അറസ്റ്റിലായത്. കുടുംബവഴക്കിനെ തുടര്‍ന്ന് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊല്ലുകയായിരുന്നുവെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി.
കഴിഞ്ഞ ഡിസംബര്‍ നാലിനായിരുന്നു സംഭവം. കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി അബദ്ധത്തില്‍ കിണറ്റില്‍ വീണതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാല്‍ പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുഞ്ഞിനെ ആരെങ്കിലും കിണറ്റില്‍ എറിഞ്ഞതാകാമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് അമ്മ സമ്മതിച്ചത്. ഇവര്‍ക്ക് മാനസികാസ്യാസ്ത്യം ഉണ്ടായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.
Post a Comment
0 Comments