കാസര്‍കോട് (www.evisionnews.co): ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ സായ, കോബ്രബട്ടൂ, ബാവലിമൂല എന്നിവിടങ്ങളിലെ അന്തേവാസികളെ നേരില്‍ കണ്ട് ജില്ലാ പോലീസ് മേധാവി അദാലത്ത് സംഘടിപ്പിച്ചു. സായ ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി എഎല്‍പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ എന്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെഎസ് സോമശേകര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ഡി ശില്‍പ്പ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായ ഡിവൈഎസ്പി ഹരീഷ്ചന്ദ്ര നായകിനെ ആദരിച്ചു. വിവിധ വകുപ്പ് തലങ്ങളിലെ ഉദ്യോഗസ്ഥന്മാര്‍ പരാതികളില്‍ നടപടി സ്വീകരിച്ചു. 140ഓളം പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. 250 ഓളം പേര് അദാലത്തില്‍ പങ്കെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഹരീഷ്ചന്ദ്ര നായക്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ മഹേഷ് ഭട്ട്, ഹെഡ്മിസ്ട്രസ് ശശികല സംസാരിച്ചു. ബദിയടുക്ക എസ്‌ഐ ടി രാമകൃഷ്ണ സ്വാഗതവും എസ്ടി പ്രമോട്ടര്‍ അശോക നന്ദിയും പറഞ്ഞു.
Post a Comment
0 Comments