കേരളം (www.evisionnews.co): പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബുഡൗന്‍ ജില്ലയില്‍ 50 കാരിയായ സ്ത്രീയെ പുരോഹിതനും രണ്ട് ശിഷ്യന്മാരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. രണ്ടുപേരെയും അറസ്റ്റ് ചെയ്തതായും ഇവര്‍ക്കെതിരെ കേസെടുത്തതായും പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് സംഭവം. സ്ത്രീയുടെ മൃതശരീരം പുരോഹിതനും കൂട്ടരും ചേര്‍ന്ന് ഒരു വാഹനത്തില്‍ വീട്ടുപടിക്കല്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചിട്ട് വേഗത്തില്‍ പോവുകയായിരുന്നു എന്ന് മരിച്ച സ്ത്രീയുടെ മകന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രാദേശിക മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സ്ത്രീ പതിവായി ആരാധനാലയത്തില്‍ പോകാറുണ്ടായിരുന്നു. ഞായറാഴ്ച വൈകുന്നേരം 5 മണിയോടെ സ്ത്രീ വീട്ടില്‍ നിന്നും ആരാധനാലയത്തിലേക്ക് പോയി. രാത്രി 11:30 ഓടെ പുരുഷന്മാര്‍ സ്ത്രീയുടെ മൃതശരീരം ഉപേക്ഷിച്ചിട്ട് പോവുകയായിരുന്നു എന്നും മകന്‍ അഭിമുഖത്തില്‍ പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ത്രീയുടെ സ്വകാര്യഭാഗങ്ങള്‍ക്ക് പരിക്കേറ്റതായി പറയുന്നുണ്ട്, മുറിവുകളും, കാലുകളില്‍ ഒടിവുമുണ്ട്. അമിത രക്തസ്രാവത്തെ തുടര്‍ന്നുള്ള ആഘാതം സ്ത്രീയുടെ മരണത്തിലേക്ക് നയിച്ചു. പ്രഥമദൃഷ്ട്യാ ബലാത്സംഗം നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ബുഡൗന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. യശ്പാല്‍ സിംഗ് പറഞ്ഞു.
Post a Comment
0 Comments