Type Here to Get Search Results !

Bottom Ad

ശ്മശാന കെട്ടിടം തകർന്നു; സംസ്കാര ചടങ്ങിന് എത്തിയ 18 പേർ മരിച്ചു


(www.evisionnews.co) ഉത്തർപ്രദേശിൽ ശവസംസ്കാര ചടങ്ങിനിടെ ശ്മശാനത്തിലെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണുണഅടായ അപകടത്തിൽ 18 പേർ മരിച്ചു. യു.പിയിലെ മുറാദ്‌നഗറിൽ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. കനത്ത മഴയെ തുടർന്നാണ് മേൽക്കൂര തകർന്നത്. 
 
10 പേരോളം കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടെന്നാണു നിഗമനം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യതയെന്ന് ഗാസിയാബാദ് റൂറൽ എസ്പി ഇറാജ് രാജ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad