ദേശീയം (www.evisionews.co): രാജ്യത്ത് കോവിഡ് വാക്‌സീന്‍ വിതരണം ഈമാസം 13ന് ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. അടിയന്തര അനുമതി ലഭിച്ച ശേഷമുള്ള പത്ത് ദിവസത്തിനകം കോവിഡ് വാക്‌സിന്‍ വിതരണത്തിന് തയാറെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല. രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കൂട്ടിചേര്‍ത്തു.
കര്‍ണാടക, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ മെഗാ വാക്‌സിന്‍ സംഭരണശാലകള്‍ തയ്യാറായിക്കഴിഞ്ഞു. ഇവിടെ നിന്ന് സംസ്ഥാനങ്ങളുടെ സംഭരണശാലകളിലേക്ക് വാക്‌സിന്‍ എത്തിക്കുമെന്നും മന്ത്രാലയ വക്താക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post a Comment
0 Comments