കാസര്‍കോട് (www.evisionnews.co): കഴിഞ്ഞ ദിവസം രാത്രി കടലില്‍ പോയി വലവീശി തിരിച്ച് വരുമ്പോള്‍ ഇരുചക്രവാഹനം തടഞ്ഞു നിര്‍ത്തി കീഴൂര്‍ ജംഗ്ഷനില്‍ യൂത്ത് ലീഗ് ജില്ലാ കൗണ്‍സിലര്‍ സഹീര്‍ കീഴൂറിനെ മേല്‍പറമ്പ് സിഐ അകാരണമായി അസഭ്യം പറയുകയും ലാത്തി കൊണ്ട് മര്‍ദിക്കുകയും ചെയ്തതായി പരാതി.
കോവിഡ് ലോക്ഡൗണ്‍ കാലത്ത് പോലീസ് സ്റ്റേഷനിലേക്ക് ഉള്‍പ്പടെ കുടിവെള്ളമെത്തിച്ച ആളാണെന്ന് പറഞ്ഞിട്ടും സിഐ കേട്ടില്ല. വര്‍ഗീയ ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ച് അസഭ്യം പറയുകയും മൊബൈല്‍ ഫോണ്‍, ചാവി കുറേ മണികൂറുകളോളം പിടിച്ചുവെക്കുകയായിരുന്നു. മര്‍ദനത്തില്‍ കാലില്‍ നിന്ന് രക്തമൊലിക്കുകയും അസഹ്യയമായ വേദനയും ഉള്ളതു കാരണം സഹീറിനെ കാസര്‍കോട് ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ഉദ്യോഗസ്ഥനെതിരെ ശകതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് ട്രഷറര്‍ ഹഫീസ് കീഴൂര്‍, കീഴൂര്‍ ചന്ദ്രഗിരി ശാഖാ പ്രസിഡന്റ് മുക്താര്‍, ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കല്ലട്ര മുഖ്യമന്ത്രി, ഡിജിപി, മനുഷ്യവകാശ കമ്മീഷന്‍, ജില്ലാ പോലീസ് മേധാവി, ഡിവൈഎസ്പി എന്നിവര്‍ക്ക് പരാതി നല്‍കി.
Post a Comment
0 Comments