Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 16 ഇനം പഴം- പച്ചക്കറികള്‍ക്ക് അടിസ്ഥാന വില; പദ്ധതി നവംബര്‍ ഒന്നു മുതല്‍


കേരളം (www.evisionnews.co): സംസ്ഥാനത്ത് 16 ഇനം പഴം പച്ചക്കറികള്‍ക്ക് അടിസ്ഥാന വില നിശ്ചയിച്ചു. സംസ്ഥാന വില നിര്‍ണയ ബോര്‍ഡിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വില നിശ്ചയിച്ചത്. മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് കൃഷിവകുപ്പ്, സഹകരണവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകള്‍ സംയുക്തമായി പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതി നവംബര്‍ 1 മുതല്‍ നിലവില്‍ വരും. നിലവില്‍ അടിസ്ഥാന വില നിശ്ചയിച്ചതിനേക്കാള്‍ വില ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ താഴ്ന്നാല്‍ മേല്‍പറഞ്ഞ വില നല്‍കി സര്‍ക്കാര്‍ ഇവ സംഭരിക്കും. ഈ തുക കര്‍ഷകരുടെ അക്കൗണ്ടിലേക്കാണ് എത്തുക. വിള ഇന്‍ഷൂര്‍ ചെയ്ത ശേഷം കൃഷി വകുപ്പിന്റെ രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
രജിസ്ട്രേഷന്‍ നവംബര്‍ ഒന്ന് മുതലാണ് ആരംഭിക്കുന്നത്. അതേസമയം പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് കോ ഓപറേറ്റീവ് സൊസൈറ്റി വഴി സംഭരണം ഉദ്ദേശിക്കുന്ന കര്‍ഷകര്‍ക്ക് ആദ്യഘട്ടത്തില്‍ തല്‍ക്കാലം രജിസ്‌ട്രേഷന്‍ നിര്‍ബദ്ദമാക്കിയിട്ടില്ല.അതേസമയം തറവില പ്രഖ്യാപിക്കപ്പെട്ടാല്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ കൃഷി വകുപ്പിന്റെ നോട്ടിഫൈഡ് സൊസൈറ്റികളിലോ സംഭരണ കേന്ദ്രങ്ങളിലോ എത്തിക്കണം. ഇവ കൃഷി വകുപ്പിന്റെ വിപണികളിലൂടെയും തെരഞ്ഞെടുക്കപ്പെട്ട വിപണന ശൃംഖല വഴിയോ വിറ്റഴിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad