Type Here to Get Search Results !

Bottom Ad

ഉന്നത വിജയികളെ ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദി അനുമോദിച്ചു


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): വിദ്യാഭ്യാസ രംഗത്തും ജീവകാരുണ്യ മേഖലകളിലും ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദി നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവന വളരെ വലുതാണെന്നും കേരളത്തില്‍ പ്രത്യേകിച്ച് വടക്കെ മലബാറില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ വിദ്യാഭ്യാസപരമായി കൈവരിച്ച് നേട്ടങ്ങള്‍ വളരെയേറെ അഭിനന്ദനാര്‍ഹമാണെന്നും വാണിജ്യ പ്രമുഖനും കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിയുമായ പിഎം മുനീര്‍ ഹാജി അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍വകലാശാല എംഎ മലയാളം പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ ആയിഷത്ത് ഹസൂറ, മൂന്നാം റാങ്ക് നേടിയ ഹസീന യാസ്മിന്‍ എന്നിവരെ അനുമോദിക്കാന്‍ എരിയാല്‍ ബിഎ റസ്റ്റോറന്റില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ മുജീബ് കമ്പാര്‍ അധ്യക്ഷത വഹിച്ചു. ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനര്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. സാമൂഹ്യ- സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരായ അഡ്വ. സക്കീര്‍ അഹമ്മദ്, മുനീര്‍ കണ്ടാളം, കെബി കുഞ്ഞാമു ഹാജി, അന്‍വര്‍ സാദത്ത് കോളിയടുക്കം സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad