ലാവ്‌ലിനില്‍ കേസ്: സുപ്രിംകോടതിയില്‍ ഇന്ന് വാദം തുടങ്ങിയേക്കും
09:08:00
0
കേരളം(www.evisionnews.co): എസ്.എന്‍.സി ലാവ്ലിന്‍ കേസില്‍ സുപ്രീം കോടതി ഇന്ന് വാദം തുടങ്ങിയേക്കും. കേസ് എത്രയും പെട്ടെന്ന് പരിഗണിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അടിയന്തിര പ്രാധാന്യമുള്ള കേസാണെന്ന് കഴിഞ്ഞ ആഴ്ച പരിഗണിച്ചപ്പോള്‍ സിബിഐ വ്യക്തമാക്കിയിരുന്നു.
കേസില്‍ പിണറായി വിജയന്‍, കെ.മോഹന്‍ ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കേസില്‍ നിന്ന് കുറ്റവിമുക്തരാക്കിയിരുന്നു. അതേസമയം കസ്തൂരി രങ്ക അയ്യര്‍, ആര്‍ ശിവദാസന്‍, കെ ജി രാജശേഖരന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. 2017 ഒക്ടോബറിലാണ് ലാവ്ലിന്‍ അഴിമതിക്കേസ് സുപ്രീംകോടതിയിലെത്തിയത്. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും അന്തിമവാദം ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനായിരുന്നു അവസാനം കേസ് പരിഗണനയ്ക്ക് വന്നത്.
Post a Comment
0 Comments