കാസര്‍കോട് (www.evisionnews.co): ദി എന്‍ഡ് ഓഫ് റിമൈഡര്‍ എന്ന കോവിഡ് ബോധവല്‍ക്കരണ ഹ്രസ്വ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. അഞ്ച്ദിവസം കൊണ്ട് യൂട്യൂബില്‍ 15,000 ആളുകളാണ് കണ്ടത്. വാട്ട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക്,ടെലഗ്രാം, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ കൂടി ചിത്രം കണ്ടവര്‍ ഒരു ലക്ഷത്തോളം വരും. യുവതയെ ലക്ഷ്യമിട്ട് നിര്‍മ്മിച്ച ഈ ചിത്രം യുവാക്കള്‍ സ്വീകരിച്ച് പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്.
കോവിഡ് വ്യാപനവും മരണവും കുറച്ച് കൊണ്ടുവരിക എന്നതാണ് ചിത്രം ലക്ഷ്യമിടുന്നത്. മാസ്‌ക്ക് ധരിക്കാതെ, സാമൂഹ്യ അകലം പാലിക്കാതെ അനാവശ്യമായി പുറത്തിറങ്ങി കോവിഡ് രോഗം സ്വന്തം വീട്ടിലുള്ളവര്‍ക്ക് നല്‍കി പ്രായമുള്ള കുടുംബ നാഥനെ മരണത്തിനു വിട്ടു നല്‍കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹൈറിസ്‌ക്ക് ഗ്രൂപ്പില്‍പ്പെട്ട ഗര്‍ഭണികള്‍, 60 വയസ്സിനു മുകളില്‍ പ്രായമുവര്‍, മാരകരോഗങ്ങള്‍ ബാധിച്ച പാലിയേറ്റീവ് രോഗികള്‍, 10 വയസിനുതാഴെ പ്രായമുള്ള കുട്ടികള്‍ എന്നിവരെ കോവിഡ് രോഗത്തില്‍ നിന്നും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ചിത്രത്തില്‍ എടുത്ത് പറയുന്നുണ്ട്.
ഫരിസ്ത ക്രിയേക്ഷന്‍സിന്റെ ബാനറില്‍ ടീം ബഹറൈന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചെങ്കള ഏഴാം വാര്‍ഡ് ജാഗ്രത സമിതി, ആരോഗ്യ പ്രവര്‍ത്തകര്‍, പൈക്കയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ എന്നിവര്‍ ചിത്രനിര്‍മാണത്തിന് നേതൃത്വം നല്‍കി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മൃതദേഹം സംസ്‌ക്കരിക്കുന്നവിധവും ചിത്രത്തില്‍ വരച്ചുകാട്ടുന്നു. വിവാഹം പോലുള്ള ചടങ്ങുകള്‍ നടത്തുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ചിത്രത്തില്‍ വിവരിക്കുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തരുടെ ഫീല്‍ഡ് തല പ്രവര്‍ത്തനം സത്യസന്ധമായി അവതരിപ്പിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
പൈക്ക എന്ന ഗ്രാമത്തിലെ ജനങ്ങള്‍ സംസാരിക്കുന്ന തനി നാടന്‍ ഭാഷയിലാണ് ആ ഗ്രാമത്തിലെ തന്നെ ജനങ്ങള്‍ കഥാ പാത്രമായി വേഷമിട്ടിട്ടുള്ളത്. സ്വന്തം പേരില്‍ തന്നെയാണ് കഥാപാത്രങ്ങളും. കുമ്പള ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ബിഅഷ്‌റഫ്,ചെങ്കള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ്ജ് കെഎസ് രാജേഷ്,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹാസിഫ് സുലൈമാന്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് ആശാമോള്‍ എന്നിവര്‍ ആരോഗ്യ പ്രവര്‍ത്തകരായി അഭിനയിക്കുന്നു.
ചിത്രത്തിന്റെ സംവിധാനം ; ക്യാമറ, ഷാഫി പൈക്കയും ആശയം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി അഷ്‌റഫുമാണ്. കഥ, തിരക്കഥ ബിസികുമാരന്‍, മനാഫ് പൈക്ക, സംഗീതം ഹസ്സന്‍ ഭായി, കോ-ഓഡിനേറ്റര്‍ ഷാഫി ചൂരിപ്പള്ളവുമാണ്. 29 ഓളം കഥാപാത്രങ്ങള്‍ വേഷമിട്ട ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍ച്ചഹിച്ചത് പ്രശസ്ത ചിത്രകാരന്‍ പിഎസ് പുണിഞ്ചിത്തായയും, ചിത്രം പ്രകാശനം ചെയ്തത് ജില്ലാ കലക്ടര്‍ ഡോ: സജിത്ത് ബാബു എന്നിവരുമാണ്. സംസ്ഥാന ആരോഗ്യ വകുപ്പിന് ഐഇസിയില്‍ പ്പെടുത്തി പ്രചരിപ്പിക്കാന്‍ അയച്ചുകൊടുത്തിട്ടുണ്ട്. ഹ്രസ്വ ചിത്ര മത്സരത്തിലേക്ക് അയക്കാനുള്ള തയാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.
Post a Comment
0 Comments