കോഴിക്കോട് (www.evisonnews.co): വിജിലന്‍സ് പിഴയിട്ടതിനെ തുടര്‍ന്ന് ടിപ്പര്‍ ലോറി ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് നെല്ലിക്കാപ്പറമ്പ് സ്വദേശി മുഹമ്മദ് ഇര്‍ഷാദാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഫേസ്ബുക്ക് ലൈവിലൂടെ താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ച ഇര്‍ഷാദ് വിഷം കഴിക്കുകയായിരുന്നു. ലൈവ് കണ്ട സുഹൃത്തുക്കള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കാരശ്ശേരി റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ വിഷം കഴിച്ച നിലയിലായിരുന്നു ഇര്‍ഷാദ്. കെ.എം.സി.ടി ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം. ഓപ്പറേഷന്‍ വാള്‍ സ്റ്റോണ്‍ എന്ന പേരില്‍ വിജിലന്‍സ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇര്‍ഷാദിന്റെ വാഹനം പിടിച്ചെടുത്തത്. ജിയോളജി വകുപ്പ് അനുവദിച്ച 8.5 ടണ്ണിലധികം കല്ല് കയറ്റിയതിലായിരുന്നു നടപടി. 50000 രൂപയാണ് പിഴയിട്ടതെന്ന് ഇര്‍ഷാദിന്റെ സുഹൃത്തുക്കള്‍ പറയുന്നു.
Post a Comment
0 Comments