Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 4287പേര്‍ക്ക് കൂടി കോവിഡ്: കാസര്‍കോട് 64 പുതിയ രോഗികള്‍


 തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂര്‍ 480, എറണാകുളം 457, ആലപ്പുഴ 332, കൊല്ലം 316, പാലക്കാട് 276, കോട്ടയം 194, കണ്ണൂര്‍ 174, ഇടുക്കി 79, കാസര്‍ഗോഡ് 64, വയനാട് 28, പത്തനംതിട്ട 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി പ്രശാന്ത് കുമാര്‍ (55), ചേര്‍ത്തല സ്വദേശി ആന്റണി ഡെനീഷ് (37), കോട്ടയം അര്‍പ്പൂകര സ്വദേശി വിദ്യാധരന്‍ (75), എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി സിദ്ദിഖ് (62), തൃശൂര്‍ കോട്ടകാട് സ്വദേശിനി റോസി (84), എടത്തുരത്തി സ്വദേശി വേലായുധന്‍ (80), ചേവൂര്‍ സ്വദേശിനി മേരി (62), പാലക്കാട് ചിറ്റൂര്‍ സ്വദേശി ചന്ദ്രശേഖരന്‍ (53), മലപ്പുറം പുതിയ കടപ്പുറം സ്വദേശി അബ്ദുള്ള കുട്ടി (85), കോഴിക്കോട് പനങ്ങാട് സ്വദേശിനി കാര്‍ത്യായിനി അമ്മ (89), വയനാട് തവിഞ്ഞാല്‍ സ്വദേശിനി മറിയം (85), പഴഞ്ഞി സ്വദേശി ഹംസ (62), അമ്പലവയല്‍ സ്വദേശി മത്തായി (71), മാനന്തവാടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ (89), തൊടുവട്ടി സ്വദേശിനി ഏലിയാമ്മ (78), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഹംസ (75), ഇരിവേരി സുദേശി മമ്മുഹാജി (90), ചോവ സ്വദേശി ജയരാജന്‍ (62), കാസര്‍ഗോഡ് വടംതട്ട സ്വദേശിനി ചോമു (63), തളംകര സ്വദേശി മുഹമ്മദ് കുഞ്ഞി (72) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1352 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3711 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 471 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 813, തിരുവനന്തപുരം 359, കോഴിക്കോട് 470, തൃശൂര്‍ 469, എറണാകുളം 337, ആലപ്പുഴ 312, കൊല്ലം 310, പാലക്കാട് 164, കോട്ടയം 186, കണ്ണൂര്‍ 131, ഇടുക്കി 63, കാസര്‍ഗോഡ് 59, വയനാട് 21, പത്തനംതിട്ട 17 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 14, കണ്ണൂര്‍ 9, എറണാകുളം 8, കോഴിക്കോട് 6, തൃശൂര്‍ 5, കോട്ടയം, മലപ്പുറം 3 വീതം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7107 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 747, കൊല്ലം 722, പത്തനംതിട്ട 180, ആലപ്പുഴ 497, കോട്ടയം 191, ഇടുക്കി 66, എറണാകുളം 1096, തൃശൂര്‍ 723, പാലക്കാട് 454, മലപ്പുറം 1002, കോഴിക്കോട് 1023, വയനാട് 107, കണ്ണൂര്‍ 97, കാസര്‍ഗോഡ് 202 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,744 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,02,017 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,83,473 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,60,675 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,798 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2974 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 35,141 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 43,63,557 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad