കാസര്‍കോട് (www.evisionnews.co): സൗദി നാഷണല്‍ കെഎംസിസി കമ്മിറ്റി സാമൂഹിക സുരക്ഷ പദ്ധതി 2020' പ്രകാരം മരിച്ചവരുടെ ആശ്രിതര്‍ക്ക് ജില്ലയില്‍ 20 ലക്ഷം രൂപയുടെ ധനസഹായ വിതരണ നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സൗദി കെഎംസിസി ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള അധ്യക്ഷത വഹിച്ചു.
ജിദ്ദ കെഎംസിസി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ സ്വാഗതം പറഞ്ഞു. റിയാദില്‍ മരണപ്പെട്ട മധൂര്‍ സ്വദേശിക്ക് എ. അബ്ദുല്‍ റഹ്മാനും റിയാദില്‍ മരണപ്പെട്ട ഉദുമ സ്വദേശിക്ക് എംസി ഖമറുദ്ധീന്‍ എംഎല്‍എയും ജിദ്ദയില്‍ മരണപ്പെട്ട ആലംമ്പാടി സ്വദേശിക്ക് എന്‍എ നെല്ലിക്കുന്ന് എംഎല്‍എയും ധനസഹായം കൈമാറി.
കല്ലട്ര മാഹിന്‍ ഹാജി, അസീസ് മരിക്കെ, പിഎം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, ടിഎ മൂസ, കെ.അബ്ദുല്ല കുഞ്ഞി, എ.ബി.ശാഫി, അബ്ദുല്‍ ഖാദര്‍ മിഹ്‌റാജ്, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, സിഎ അബ്ദുല്ലക്കുഞ്ഞി, ഷരീഫ് കൊടവഞ്ചി, സി.എ അബ്ദുല്ല കുഞ്ഞി, സിഎം ഖാദര്‍ ഹാജി ചെങ്കള, ഹസന്‍ നെക്കര, ഹാരിസ് ചൂരി, സി.എ മുംതാസ് സമീറ, ഖാളി അബ്ദുല്‍ റഹ്മാന്‍, ഷൗക്കത്ത് പടുവടുക്കം പ്രസംഗിച്ചു.
Post a Comment
0 Comments