കാസര്‍കോട് (www.evisionnews.co): കടകളില്‍ നിന്നും കോവിഡ് സമ്പര്‍ക്ക രോഗവ്യാപനംരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ വഴിയോരങ്ങളിലെ തട്ടുകടകളില്‍നിന്നും പാഴ്സല്‍ മാത്രം വിതരണം ചെയ്യണമെന്ന്വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലയിലെ വ്യാപാരി വ്യവസായി സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചിരുന്നെങ്കിലും പല കടകളും ഈ തീരുമാനം ലംഘിക്കുന്നതായി കാണപ്പെടുന്നുണ്ടെന്നും കടകള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് തുടര്‍ന്നാല്‍ ക്രിമിനല്‍ നടപടിച്ചട്ട പ്രകാരം പോലീസ് കര്‍ശന നടപടി സ്വീകരിക്കും. തട്ടുകടകളില്‍ ഗ്ലൗസും മാസ്‌കും ധരിച്ച് കോവിഡ്മാനദണ്ഡങ്ങള്‍ പാലിച്ച്പാഴ്സല്‍ വിതരണം ചെയ്യേണ്ടതാണ്.