കേരളം (www.evisionnews.co): കേരള ജനപക്ഷം പാര്‍ട്ടി യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പിസി ജോര്‍ജ്. പ്രാദേശിക എതിര്‍പ്പുകള്‍ കാര്യമാക്കുന്നില്ലെന്നും പൂഞ്ഞാര്‍ സീറ്റില്‍ തന്നെ മത്സരിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. ഒപ്പം നില്‍ക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. കേരള ജനപക്ഷം പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും യുഡിഎഫ് മനസ്ഥിതി ഉള്ളവരാണ്. യുഡിഎഫുമായി സഹകരിക്കണമെന്നായിരുന്നു കഴിഞ്ഞ പാര്‍ട്ടി കമ്മിറ്റിയില്‍ ഭൂരിപക്ഷ അഭിപ്രായം.
വളരെ ചുരുക്കം ആളുകളാണ് എല്‍.ഡി.എഫിനൊപ്പം നില്‍ക്കണമെന്ന് പറഞ്ഞത്. നിലവില്‍ യു.ഡി.എഫുമായി യോജിച്ചു പോകാനുള്ള തീരുമാനമാണ് എടുത്തിട്ടുള്ളത് എന്നും പി.സി ജോര്‍ജ് പറഞ്ഞു. ഇനി യു.ഡി.എഫ് തീരുമാനിക്കുന്നതിന് അനുസരിച്ചായിരിക്കും പാര്‍ട്ടിയുടെ തീരുമാനം. മുന്നണി വേണമെന്ന് പോലും നിര്‍ബന്ധമില്ല, യു.ഡി.എഫുമായി സഹകരിച്ചു പോവുന്ന നയമാണ് കേരള ജനപക്ഷം പാര്‍ട്ടിയുടേത് എന്ന് പിസി ജോര്‍ജ് വ്യക്തമാക്കി.
Post a Comment
0 Comments