ഇബ്രാഹിം സുഹൈലിനെ ചട്ടഞ്ചാല്‍ എസ്‌വൈഎസ്- എസ്‌കെഎസ്എസ്എഫ് അനുമോദിച്ചു
11:14:00
0
കാസര്‍കോട് (www.evisionnews.co): ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ അഡ്വാന്‍സ് (ജെഇഇ) പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ കാസര്‍കോട് ബെണ്ടിച്ചാലിലെ ഇബ്രാഹിം സുഹൈല്‍ ഹാരിസിനെ എസ് വൈ എസ്എസ്‌കെഎസ്എഫ് ചട്ടഞ്ചാല്‍ ടൗണ്‍ കമ്മിറ്റിയുടെ ഉപഹാരം ജമാഅത്ത് ഖത്തീബ് സമീര്‍ മിഫ്താഹി അല്‍ ഹൈതമി നല്‍കി. അഖിലേന്ത്യാ തലത്തില്‍ 210-ാം റാങ്കാണ്.
നേരത്തെ കീം എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ആറാം റാങ്ക് നേടിയിരുന്നു. ബെണ്ടിച്ചാലിലെ എംഎ ഹാരിസിന്റെയും സമീറയുടെയും മകനാണ്.
എസ്‌വൈഎസ് മേഖല ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, സെക്രട്ടറി സലാം ബാഡൂര്‍, പഞ്ചായത്ത് ട്രഷറര്‍ ഖാദര്‍ കണ്ണമ്പള്ളി, ശാഖാ പ്രസിഡന്റ്് ടിടി അഷ്‌റഫ്, ട്രഷറര്‍ മൊയ്തു തൈര, ശിഹാബ് കളേഴ്‌സ്, അമീര്‍ എസ്‌കെ, ഖാദര്‍ ശിബിലി സംബന്ധിച്ചു.
Post a Comment
0 Comments