Type Here to Get Search Results !

Bottom Ad

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് പോസിറ്റീവ് കേരളത്തില്‍


ദേശീയം (www.evisionnews.co): രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് ബാധ കേരളത്തില്‍. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ 11,755 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഇതുവരെ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്ന മഹാരാഷ്ട്രയില്‍ 11,416 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ 10,517ഉം ആന്ധ്രയില്‍ 5,653ഉം തമിഴ്‌നാട്ടില്‍ 5,242ഉം ആണ് പുതിയ കേസുകള്‍.
ഡല്‍ഹിയില്‍ 2,860 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗികള്‍ 70 ലക്ഷവും മരണം 1,08,316ഉം കടന്നു. രോഗം ഭേദമായവരുടെ എണ്ണം 60 ലക്ഷവും കവിഞ്ഞു. രോഗമുക്തി നിരക്ക് 85.81 ശതമാനവും മരണനിരക്ക് 1.54 ശതമാനവുമാണ്.
കേരളത്തില്‍ ഇന്നലെ 11,755 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ 843, കണ്ണൂര്‍ 727, പാലക്കാട് 677, കാസര്‍ഗോഡ് 539, കോട്ടയം 523, പത്തനംതിട്ട 348, വയനാട് 187, ഇടുക്കി 139 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 23 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7570 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,228 സാമ്പിളുകളാണ് പരിശോധിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad