കുമ്പഡാജെ (www.evisionnews.co): സ്വര്‍ണ്ണം കള്ളക്കടത്ത്, പിഎസ്‌സി പിന്‍വാതില്‍ നിയമനം, ലൈഫ് മിഷന്‍ തട്ടിപ്പ് അടക്കമുള്ള അസീമതികളില്‍ കുടുങ്ങിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെടി ജലീലും ഉടന്‍ രാജിവെകാണാമെന്ന് ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി സുകുമാരന്‍ കുദ്രപ്പടി ആവശ്യപ്പെട്ടു.
ബിജെപി കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മര്‍പ്പനടുക്കയില്‍ സംഘടിപ്പിച്ച നില്‍പ്പ് സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബി രാജേഷ് ഷെട്ടി അധ്യക്ഷത വഹിച്ചു.
പരിപാടിയില്‍ ബിജെപി ജില്ലാ ഉപാധ്യക്ഷ ശൈലജ ഭട്ട്, ജില്ലാ കമ്മിറ്റി മെമ്പര്‍മാരായ സുന്ദര മവ്വാര്‍, കൃഷ്ണ ശര്‍മ്മ, മണ്ഡലം കമ്മിറ്റി മെമ്പര്‍ വാസുദേവ ഭട്ട്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ശശീധര തെക്കേമൂല, ഉപാധ്യക്ഷ വൈ. കെ. ഗണപതി ഭട്ട്, സെക്രട്ടറി പ്രജീഷ്, നേതാക്കളായ കീര്‍ത്തന ഗോവിന്ദ, ശാന്ത എസ് ഭട്ട്, പ്രമോദ് ഭണ്ഡാരി, രഘു മാച്ചാവ് തുടങ്ങിയവര്‍ സംബന്ധിച്ചു. പരിപാടി ശശീധര സ്വഗതവും പ്രജീഷ് നന്ദിയും പറഞ്ഞു.
Post a Comment
0 Comments