ഉപ്പള (www.evisionnews.co): കൈക്കമ്പ വെടിവെപ്പ് കേസില്‍ ഒരു പ്രതിയെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികളെ അന്വേഷിച്ചുവരുന്നു. ഉപ്പള ഫിര്‍ദൗസ് നഗറിലെ ആസിഫ് (26) ആണ് അറസ്റ്റിലായത്. രണ്ടാഴ്ചമുമ്പാണ് ഉപ്പള കൈക്കമ്പയില്‍ കാറുകളിലെത്തിയ രണ്ടു സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ് നടത്തിയും വാള്‍ വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. സംഭവത്തില്‍ ആസിഫ് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. കൂട്ടുപ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.
ഉപ്പള കൈക്കമ്പ വെടിവെപ്പ് കേസില്‍ ഒരു പ്രതിയെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു
17:21:00
0
ഉപ്പള (www.evisionnews.co): കൈക്കമ്പ വെടിവെപ്പ് കേസില്‍ ഒരു പ്രതിയെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികളെ അന്വേഷിച്ചുവരുന്നു. ഉപ്പള ഫിര്‍ദൗസ് നഗറിലെ ആസിഫ് (26) ആണ് അറസ്റ്റിലായത്. രണ്ടാഴ്ചമുമ്പാണ് ഉപ്പള കൈക്കമ്പയില്‍ കാറുകളിലെത്തിയ രണ്ടു സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ് നടത്തിയും വാള്‍ വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. സംഭവത്തില്‍ ആസിഫ് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. കൂട്ടുപ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.
Post a Comment
0 Comments