കാനത്തൂര്‍ (www.evisionnews.co): കാട്ടാന ഉള്‍പ്പെടെ വന്യ ജീവികള്‍ നടത്തുന്ന കൃഷിയിടങ്ങളിലെ അക്രമണങ്ങള്‍ തടയാന്‍ കാനത്തൂര്‍ നെയ്യങ്കയം, കുണ്ടൂച്ചി മേഖലയില്‍ സോളാര്‍ വേലി സ്ഥാപിക്കാന്‍ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തു കളുടെ തുല്ല്യ പങ്കാളിത്തത്തില്‍ നാല് ലക്ഷം രൂപ വക ഇരുത്തിയതായി മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി അറിയിച്ചു. പദ്ധതി ഉടന്‍ നടപ്പിലാക്കും.
കാട്ടാനക്കൂട്ടം നശിപ്പിച്ച കാനത്തൂര്‍ നെയ്യങ്കയം മേഖലയിലെ കൃഷി യിടങ്ങള്‍ ഖാലിദ് ബെള്ളിപ്പാടിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. പഞ്ചായത്ത് മെമ്പര്‍ ശോഭാ പയോലം സാമൂഹി പ്രവര്‍ത്തകരായ അശോകന്‍ മാസ്റ്റര്‍, ഇ. മണികണ്ഠന്‍, മന്‍സൂര്‍ മല്ലത്ത്, നാരായണന്‍ നായര്‍, കുഞ്ഞമ്പു നായര്‍, മധുസൂധനന്‍ പേരട്കം, ബാലകൃഷ്ണന്‍ നെയ്യങ്കയം, നികില്‍ കണ്ണന്‍, പൃത്വിരാജ്, റഹീം അബ്ബാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Post a Comment
0 Comments