അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംനേടിയ ഫാത്തിമത്ത് ഷംനയെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനുമോദിച്ചു
11:25:00
0
കാസര്‍കോട് (www.evisionnews.co): വെറും 35 ദിവസത്തിനുള്ളില്‍ 628 ക്ലാസുകളില്‍ പങ്കെടുത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ വിപ്ലവം സൃഷ്ടിച്ച് അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംനേടി രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ ഷംനയെ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സുഫൈജ അബൂബക്കര്‍ വീട്ടിലെത്തി അനുമോദിച്ചു.
ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ സ്‌നേഹോപഹാരം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആയിഷ സഹദുള്ള, മുസ്ലിം ലീഗ് വാര്‍ഡ് ജനറല്‍ സെക്രട്ടറി അബൂബക്കര്‍ കടാങ്കോട്, യൂത്ത് ലീഗ് കൈനൊത് -കടാങ്കോട് ശാഖ പ്രസിഡന്റ് ഫൈസല്‍, റാഷിദ്, നിസാര്‍ കൈനോത്ത്, ഷുഹൈബ് ചാത്തന്‍കൈ, ഫസ്ലു എഫ്ആര്‍ സംബന്ധിച്ചു.
സഅദിയ്യ കോളജില്‍ ബിബിഎ പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ കൊച്ചിയില്‍ എംബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. മേല്‍പറമ്പ് കാടങ്കോടിലെ ശരീഫിന്റെയും ഫൗസിയയുടെയും മകളാണ്.
Post a Comment
0 Comments