Type Here to Get Search Results !

Bottom Ad

ടാറ്റാ ആസ്പത്രി തുറക്കുക ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി: ആരോഗ്യ മന്ത്രിയുടെ ഉത്തരവ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന് ഉണ്ണിത്താന്‍ എംപി


കാസര്‍കോട് (www.evisionnews.co): ടാറ്റാ കോവിഡ് ആസ്പത്രി ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവന ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണെന്നും നിലവില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ എന്ന നിലയ്ക്കാണ് പ്രവര്‍ത്തനം ആരംഭിക്കുകയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി.

നിലവില്‍ നാലായിരത്തോളം കിടക്കകള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ക്കായി ജില്ലയില്‍ ഒരുക്കിയിട്ടുണ്ട് എന്നാല്‍ മൂവായിരത്തില്‍ ആളുകള്‍ ഇല്ല. അത്യന്താധുനിക സജ്ജീകരണങ്ങളോടും കൂടി പ്രവര്‍ത്തിക്കേണ്ട ആസ്പത്രിയാണ് ടാറ്റ 124 ദിവസം കൊണ്ട് നിര്‍മിച്ച്  സര്‍ക്കാറിന് കൈമാറിയത് . എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞു ഒന്നരമാസം വെറുതെ കിടന്നു. വെന്റിലേറ്ററുകളും മറ്റ് അത്യന്താധുനിക സജ്ജീകരണങ്ങളും ആവശ്യമുള്ള അതിതീവ്ര വിഭാഗമായി പ്രവര്‍ത്തിക്കേണ്ട ആസ്പത്രിയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആക്കി മാറ്റിയത്.
ജനകീയ പ്രതിഷേധങ്ങള്‍ ഭയന്ന് ഉടന്‍ തുറക്കുന്ന ഹോസ്പിറ്റല്‍ കോവിഡ് ബാധിച്ച് അതിഗുരുതര സാഹചര്യത്തില്‍ കഴിയുന്ന ആളുകള്‍ക്ക് ഒരുതരത്തിലും പ്രയോജനപ്പെടുന്ന രീതിയിലല്ലെന്നും എംപി പറഞ്ഞു.
ആസ്പത്രി നിര്‍മാണം പൂര്‍ത്തിയായി സര്‍ക്കാറിന് കൈമാറി ഒന്നരമാസമായിട്ടും പ്രവര്‍ത്തനം തുടങ്ങാത്തതില്‍ വലിയ രിതിയില്‍ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന്റെ ഉത്തരവുണ്ടായത്.

Post a Comment

0 Comments

Top Post Ad

Below Post Ad