കേരളം (www.evisionnews.co): കടലാസ്, മൊബൈല്‍ സ്‌ക്രീന്‍, കറന്‍സി ഇവയില്‍ വൈറസ് 28 ദിവസം നിലനില്‍ക്കും, ജാഗ്രത എന്ന് തുടങ്ങി ഞെട്ടിക്കുന്ന വാര്‍ത്താ തലക്കെട്ടുകള്‍ക്കെതിരെ മുരളി തുമ്മാരുകുടി. ബി.ബി.സിയുടെ വാര്‍ത്താ തലക്കെട്ടുമായി താരമത്യം ചെയ്താണ് അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നത്. 28 ദിവസം വൈറസ് നിലനില്‍ക്കുമെന്ന് പറയുന്നത് വൈറസിനെ അതിവേഗം ഇല്ലാതാക്കുന്ന അള്‍ട്രാവയലറ്റ് പ്രകാശം എത്താത്ത തരത്തില്‍ ഇരുട്ടിലാണ് പരീക്ഷണം നടത്തിയതിനാലെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
20 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍ പോലുള്ള കണ്ണാടി പ്രതലങ്ങളില്‍ 28 ദിവസം വരെ വൈറസ് സജീവമായി നില്‍ക്കുന്നതായി കണ്ടെത്തിയെന്ന് ഓസ്‌ട്രേലിയന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിപ്പയേര്‍ഡ്‌നെസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡെബ്ബി ഈഗിള്‍സ് പഠനത്തില്‍ പറയുന്നത്. സമാനമായ സാഹചര്യങ്ങളില്‍ ഇന്‍ഫ്‌ലുവെന്‍സ എ വൈറസ് 17 ദിവസമാണ് ജീവിക്കുന്നത്. എന്നാല്‍ 30 ഡിഗ്രിയിലും 40 ഡിഗ്രിയിലും പഠനം നടത്തിയപ്പോള്‍, താപനില കൂടും തോറും വൈറസിന്റെ ആയുസ് കുറയുന്നതായും തെളിഞ്ഞിട്ടുണ്ട്.
Post a Comment
0 Comments