കാസര്‍കോട് (www.evisionnews.co): മത്സ്യത്തൊഴിലാളിയായ യുവാവിനെ പൂച്ചക്കാട്ട് മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ ബീച്ച് റോഡ് രാമഗുരുനഗറിലെ മത്സ്യത്തൊഴിലാളി സുധാകരന്‍ (30)നെയാണ് കുറ്റിക്കാട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പൂച്ചക്കാട് വലിയ പള്ളിക്ക് സമീപം പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന് പിറകില്‍ വ്യാഴാഴ്ച വൈകിട്ട് 6.30മണിയോടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ കടലില്‍ മത്സ്യബന്ധനത്തിന് പോയി വന്ന അതേ വേഷത്തിലാണ് മൃതദേഹം ഉണ്ടായിരുന്നത്. തലയിലും മുഖത്തുമെല്ലാം പരിക്കുകള്‍ ഉള്ളതിനാല്‍ മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബേക്കലിലെ കാരിക്കാരണവരുടെയും വള്ളിയുടെയും മകനാണ്. സഹോദരങ്ങള്‍: മണി, ചിത്ര, സാവിത്രി. അസ്വാഭാവിക മരണത്തിന് ബേക്കല്‍ പോലീസ് കേസെടുത്തു.
മത്സ്യത്തൊഴിലാളിയായ യുവാവിനെ പൂച്ചക്കാട്ട് മരിച്ച നിലയില്‍ കണ്ടെത്തി: കൊലയെന്ന് സംശയം
16:37:00
0
കാസര്‍കോട് (www.evisionnews.co): മത്സ്യത്തൊഴിലാളിയായ യുവാവിനെ പൂച്ചക്കാട്ട് മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ ബീച്ച് റോഡ് രാമഗുരുനഗറിലെ മത്സ്യത്തൊഴിലാളി സുധാകരന്‍ (30)നെയാണ് കുറ്റിക്കാട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പൂച്ചക്കാട് വലിയ പള്ളിക്ക് സമീപം പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന് പിറകില്‍ വ്യാഴാഴ്ച വൈകിട്ട് 6.30മണിയോടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ കടലില്‍ മത്സ്യബന്ധനത്തിന് പോയി വന്ന അതേ വേഷത്തിലാണ് മൃതദേഹം ഉണ്ടായിരുന്നത്. തലയിലും മുഖത്തുമെല്ലാം പരിക്കുകള്‍ ഉള്ളതിനാല്‍ മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബേക്കലിലെ കാരിക്കാരണവരുടെയും വള്ളിയുടെയും മകനാണ്. സഹോദരങ്ങള്‍: മണി, ചിത്ര, സാവിത്രി. അസ്വാഭാവിക മരണത്തിന് ബേക്കല്‍ പോലീസ് കേസെടുത്തു.
Post a Comment
0 Comments