വിദേശം (www.evisionnews.co): ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത ബ്രസീലിയന്‍ യുവ ഡോക്ടര്‍ മരിച്ചു. ഡോ. ജാവോ പെദ്രോ ഫീറ്റോസയാണ് മരിച്ചത്. ബ്രസീലിയന്‍ ആരോഗ്യ വിഭാഗമായ അന്‍വിസയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മരിച്ച ബ്രസീലിയന്‍ സ്വദേശിക്ക് കോവിഡ് വാക്സിനല്ല കുത്തിവച്ചതെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ഏത് വാക്സിന്‍ ആര്‍ക്കാണ് കുത്തിവയ്ക്കുന്നതെന്ന് അധികൃതര്‍ക്കല്ലാതെ മറ്റാര്‍ക്കും അറിയില്ല. വാക്സിന്‍ എത്രമാത്രം ഫലപ്രദമെന്ന് അറിയാനാണ് ഈ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. വാക്സിന്‍ പരീക്ഷണവുമായി മുമ്പോട്ടുപോകാന്‍ തന്നെയാണ് പരീക്ഷണത്തിന് നേതൃത്വം കൊടുക്കുന്ന സംഘത്തിന്റെ നിലവിലെ തീരുമാനം.
Post a Comment
0 Comments