Type Here to Get Search Results !

Bottom Ad

കെഎം ഷാജി എംഎല്‍എക്ക് വധഭീഷണിയെന്ന്: മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡിജിപിക്കും പരാതി നല്‍കി


കാസര്‍കോട് (www.evisionnews.co): തനിക്കെതിരെ വധഭീഷണിയെന്ന് വെളിപ്പെടുത്തി കെഎം ഷാജി എംഎല്‍എ. വധശ്രമ ഗൂഢാലോചന വിവരം കിട്ടിയതായി കെഎം ഷാജി അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കെഎം ഷാജി പരാതി നല്‍കി. നിലപാടുകളുടെ പേരിലാണ് ഭീഷണിയെന്ന് കെഎം ഷാജി പറഞ്ഞു. കണ്ണൂരിലെ പാപ്പിനിശേരി ഗ്രാമത്തില്‍ നിന്നാണ് ഗുഢാലോചന. ഓഡിയോ ക്ലിപ്പില്‍ വധ ഗുഢാലോചന വ്യക്തമായിട്ടുണ്ട്. 
 
സംസാരിക്കുന്ന ആളുകള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ട്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ഒളിപ്പിച്ചവര്‍ക്ക് ഇതുമായി ബന്ധമുണ്ടെന്ന് കരുതുന്നു. ബോംബെ ബന്ധമുള്ള പാപ്പിനിശേരിക്കാരന്‍ ആണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് അറിയുന്നത്. വധഭീഷണിക്ക് പിന്നില്‍ സിപിഐഎം ആണെന്ന് പറയുന്നില്ല. ഓഡിയോ അടക്കം മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡിജിപിക്കും പരാതി നല്‍കി. പ്രതിപക്ഷ നേതാവിനെ നേരില്‍ കണ്ടുവെന്നും കെഎം ഷാജി പറഞ്ഞു.


Post a Comment

0 Comments

Top Post Ad

Below Post Ad