Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടെ വന്‍ ചന്ദനക്കടത്ത്: മുഖ്യപ്രതി അറസ്റ്റില്‍ ഒളിവില്‍ പോയവര്‍ക്കായി അന്വേഷണം ഊര്‍ജിതം


കാസര്‍കോട് (www.evisionnews.co): കലക്ടറുടെ ക്യാമ്പ് ഓഫീസിന് സമീപത്തെ വീട്ടില്‍ നിന്ന് രണ്ടരകോടിയുടെ ചന്ദനശേഖരം പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. തായല്‍ നായന്മാര്‍മൂലയിലെ വി. അബ്ദുല്‍ ഖാദറാ(60)ണ് അറസ്റ്റിലായത്. കാസര്‍കോട് ഗവ. കോളജിന് പരിസരത്തെ സ്വകാര്യ ആസ്പത്രിയില്‍ നിന്ന് പുറത്തുവരുന്നതിനിടെ കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍. അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു.
കാസര്‍കോട് ജില്ലാ കലക്ടറുടെയും ജില്ലാ പൊലീസ് ചീഫിന്റെയും വസതിക്ക് സമീപത്തെ രഹസ്യകേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് രണ്ടര കോടി രൂപ വിലവരുന്ന ചന്ദനമുട്ടികള്‍ പിടികൂടിയത്. അര്‍ഷാദ്, ലോറി ഡ്രൈവര്‍ എന്നിവരാണ് രക്ഷപെട്ട മറ്റുള്ളവര്‍. ചന്ദനമുട്ടികള്‍ ആന്ധ്രയിലെ ചന്ദന ഫാക്ടറികളിലെത്തിക്കുന്നതിനുള്ള ശ്രമമാണ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. സംഭവം നടന്നയുടന്‍ വീട്ടുടമ അബ്ദുല്‍ ഖാദറും മകന്‍ ഇബ്രാഹീമും ഒളിവില്‍ പോയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad