കാസര്‍കോട് (www.evisionnews.co): കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന്‍ കോവിഡ് ബാധിച്ച് മരിച്ചു. പുത്തിഗെ സൂരംബയല്‍ മൂഖാരികണ്ടം സ്വദേശി എം പത്മനാഭന്‍ (45) ആണ് മരിച്ചത്. സൂരംബയല്‍ ജിഎച്ച്എസിലെ അധ്യാപകരാനിയിരുന്നു. പുത്തിഗെ പഞ്ചായത്തില്‍ മാഷ് ഡ്യൂട്ടിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരുന്നു. ഇതിനിടെയാണ് ദിവസങ്ങള്‍ക്ക് മുമ്പ്് കോവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.
ഇതേതുടര്‍ന്ന് അധ്യാപകനെ മഞ്ചേശ്വരം ഗോവിന്ദപൈ കോളജിലെ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ തനിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് സഹപ്രവര്‍ത്തകരെ വാട്സാപ്പില്‍ മെസേജായും ഫോണ്‍ വിളിച്ചും അറിയിച്ചിരുന്നു. വിദഗ്ദ ചികില്‍സ ആവശ്യമുണ്ടെന്ന് അധികൃതരെ പത്മനാഭന്‍ അറയിച്ചെങ്കിലും മറ്റ് ആസ്പത്രിയിലേക്ക് മാറ്റാനോ ആവശ്യം അംഗീകരിക്കാനോ അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് ഞായറാഴ്ച രാവിലെ പത്മനാഭന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
രണ്ടുവര്‍ഷം മുമ്പാണ് പത്മനാഭന്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. നേരത്തെ ബാങ്കില്‍ ജീവനക്കാരനായിരുന്നു. അവിവാഹിതനാണ്. പരേതരായ കുട്ടി മേസ്ത്രിയുടെയും ലക്ഷ്മിയുടെയും മകനാണ്. കൃഷ്ണന്‍ സഹോദരനാണ്.
Post a Comment
0 Comments