കാസര്‍കോട് (www.evisionnews.co): ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ് പോസ്റ്ററുകളും ചിത്രങ്ങളും നിരത്തി ഓര്‍മപ്പെടുത്തി എംഎസ്എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയില്‍ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ നടന്ന തെളിവോരം പ്രതിഷേധ സംഗമം ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയുള്ള താക്കീതായി.
മേല്‍പറമ്പ്: രാജ്യത്തിന്റെ ജുഡീഷ്യറിയെ പോലും സംഘ് പരിവാര്‍വല്‍കരിക്കാന്‍ ഭരണകൂടം ശ്രമിക്കുകയും ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയെ മഹത്വവല്‍കരിച്ച് ക്ഷേത്രം പണിയാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ രാഷ്ട്രപിതാവ് ഗാന്ധിജി ഉയര്‍ത്തിപിടിച്ച ബഹുസ്വരസമൂഹത്തിനായി നിലകൊള്ളാന്‍ വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ടു വരണമെന്ന് എംഎസ്എഫ് ദേശീയ സമിതി അംഗം റഊഫ് ബായിക്കര ആവശ്യപ്പെട്ടു.
ഗാന്ധിജയന്ധി ദിനത്തില്‍ എംഎസ്എഫ് ചെമനാട് പഞ്ചായത് കമ്മിറ്റി മേല്‍പറമ്പില്‍ നടത്തിയ 'ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് തെരുവില്‍ തെളിവ് നിരത്തി' പരിപാടി ഉല്‍ഘാടനം ചെയ്യുകയായിരുന്നു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹക്കീം തെക്കില്‍ അധ്യക്ഷത വഹിച്ചു. എംഎസ്എഫ് ഉദുമ മണ്ഡലം പ്രസിഡണ്ട് നവാസ് ചെമ്പിരിക്ക, വൈസ് പ്രസിഡണ്ട് ഹര്‍ഷാദ് എയ്യള, ആഷിഖ് കീഴൂര്‍, അര്‍ഫ്രാസ് ചെമ്മനാട് പ്രസംഗിച്ചു. സെക്രട്ടറി തഹ്ഷീര്‍ പെരുമ്പള സ്വാഗതവും മുസമ്മില്‍ നന്ദിയും പറഞ്ഞു. ബദിയടുക്കയില്‍ നടന്ന പരിപാടി എംഎസ്എഫ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് രിഫായി ചെര്‍ളടുക്ക ഉത്ഘാടനം ചെയ്തു. റഫീഖ് ചര്‍ളടുക്ക, ആഷിഫ് ചര്‍ളടുക്ക, നാസര്‍, നിസാം, ഹാഫീസ്, ഷാഫി ചാര്‍ളടുക്ക, പ്രസംഗിച്ചു. യാസര്‍ ചര്‍ളടുക്ക സ്വാഗതവും മെഹ്റൂഫ് നന്ദി യും പറഞ്ഞു.
Post a Comment
0 Comments