Type Here to Get Search Results !

Bottom Ad

ആരോഗ്യ മേഖലയോടുള്ള അവഗണന: മുസ്ലിം ലീഗ് ജനപ്രതിനിധികള്‍ ജില്ലയില്‍ നൂറ് കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തും


കാസര്‍കോട്: (www.evisionnews.co) ജില്ലയിലെ ആരോഗ്യ മേഖലയോടുള്ള സര്‍ക്കാറിന്റെ കടുത്തഅവഗണനക്കെതിരെ ഒക്ടോബര്‍ 28 ന് ജില്ലയിലെ നൂറ് കേന്ദ്രങ്ങളില്‍ ജനപ്രതിനിധികളുടെ ധര്‍ണ്ണ നടത്താന്‍ മുസ്ലിം ലീഗ് ജില്ലാ നേതൃ യോഗം തീരുമാനിച്ചു. ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കുക, ഐ.സി.യു, വെന്റിലേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുക, ടാറ്റ നിര്‍മിച്ച് നല്‍കിയ കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുക, കോവിഡ് ബാധിതര്‍ക്ക് വിദഗ്ധ ചികിത്സക്ക് സൗകര്യം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തുന്നത്. 

മഞ്ചേശ്വരം മുതല്‍ തൃക്കരിപ്പൂര്‍ വരെയുള്ള നിയോജക മണ്ഡലങ്ങളില്‍ 28ന് വൈകിട്ട് നാലു മണിക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുസ്ലിം ലീഗ് ജനപ്രതിനിധികളാണ് ധര്‍ണ നടത്തുന്നത്. ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. കല്ലട്ര മാഹിന്‍ ഹാജി, എം.സി ഖമറുദ്ധീന്‍ എംഎല്‍എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, വി.കെ.പി ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വിപി അബ്ദുല്‍ ഖാദര്‍, വി.കെ ബാവ, പി.എം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad