ദേശീയം (www.evisionnews.co): കോവിഡ് 19 വാക്സിന്‍ അടുത്ത ജൂണില്‍ റെഡിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈദരാബാദിലെ ഭാരത് ബയോടെക്ക്. കൊവാക്സിന്‍ എന്ന് പേരിട്ടിരിക്കുന്ന മരുന്നാണ് ഭാരത് ബയോടെക്ക് നിര്‍മിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെ മൂന്നാംഘട്ടം പരീക്ഷണത്തിന് ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ ഇന്നലെയാണ് അനുമതി നല്‍കിയത്.
ഭാരത് ബയോടെക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി (ഐസിഎംആര്‍) സഹകരിച്ചാണ് കൊവാക്‌സിന്‍ വികസിപ്പിക്കുന്നത്. 30 സെന്ററുകളിലായി 26000 പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തുക. കൊവാക്സിന്‍ എന്ന് പേരിട്ടിരിക്കുന്ന മരുന്നാണ് ഭാരത് ബയോടെക്ക് നിര്‍മ്മിക്കുന്നത്. 20,000ത്തിലധികം വളണ്ടിയര്‍മാരില്‍ പരീക്ഷണം നടത്താനാണ് പദ്ധതിയെന്ന് ഭാരത് ബയോടെക്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സായ് പ്രസാദ് പറഞ്ഞു.
Post a Comment
0 Comments