Type Here to Get Search Results !

Bottom Ad

സുള്ള്യയില്‍ ജാമ്യത്തില്‍ ഇറങ്ങിയ കൊലക്കേസ് പ്രതിയെ ബൈക്കിലെത്തിയ സംഘം വെടിവച്ചുകൊന്നു


മംഗളൂരു (www.evisionnews.co): ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയെ ബൈക്കിലെത്തിയ അക്രമികള്‍ വെടിവച്ചുകൊന്നു. സുള്ള്യ ശാന്തി നഗറില്‍ വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. ശാന്തി നഗറിലെ വീടിന് മുന്നില്‍വച്ച് കാറില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്ന സമ്പത്തിനെ മാസ്‌ക് ധരിച്ച് എത്തിയ സംഘം ആക്രമിക്കുകയും രണ്ട് പ്രാവശ്യം വെടിയുതിര്‍ക്കുകയായിരുന്നു. 

പിന്നീട് അക്രമികള്‍ രണ്ട് ബൈക്കുകളില്‍ രക്ഷപ്പെട്ടു. കഴുത്തിനും ഇടതുകൈയും തലക്കും വെടിയേറ്റിരുന്നു. വെടിയൊച്ചകേട്ടാണ് പരിസര വാസികള്‍ സംഭവം അറിയുന്നത്. പൊലീസെത്തി സമ്പത്തിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 


2019 മാര്‍ച്ചിലാണ് കുടക് ബിജെപി ജില്ലാ പ്രസിഡന്റ് ബാലചന്ദ്ര കലഗിയുടെ കൊല നടന്നത്. സമ്പത്തും സുഹൃത്ത് ഹരിപ്രസാദ്, ജഗന്‍ എന്നിവര്‍ ചേര്‍ന്നാണ് കൊലനടത്തിയത്. ബാലചന്ദ്ര സഞ്ചരിക്കുകയായിരുന്ന കാറില്‍ മടിക്കേരിയില്‍ വച്ച് ട്രക്കിടിച്ച് അപകടം വരുത്തുകയായിരുന്നു. അപകടത്തില്‍ ബാലചന്ദ്ര മരണപ്പെട്ടു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ അപകടമരണമല്ലെന്നും കൊലയാണെന്നും കണ്ടെത്തിയിരുന്നു. 


2018ല്‍ സമ്പത്ത് കുമാറും ഹരിപ്രസാദും ചേര്‍ന്ന് സമ്പാജെയില്‍ ഒരു വിനോദ കേന്ദ്രവും ബാറും തുറക്കാന്‍ തീരുമാനിച്ചിരുന്നു. അന്ന് സമ്പാജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബാലചന്ദ്ര ഇതിന് അനുമതി നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്നമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആസൂത്രിതമായ കൊലയാണെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. പിന്നീട് ജയിലിലായ സമ്പത്തിന് ഹൈക്കോടതി 2019 സെപ്തംബര്‍ ഒമ്പതിന് ജാമ്യപേക്ഷ നല്‍കിയിരുന്നു. ആറുമാസത്തിന് ശേഷം ജാമ്യം അനുവദിച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad