മഞ്ചേശ്വരം (www.evisionnews.co): മട്ക്ക കളിച്ച് കിട്ടിയ പണം വീതിച്ചെടുക്കുന്നതിനെയുണ്ടായ തര്‍ക്കത്തിനിടെ യുവാവിന് കുത്തേറ്റ് ഗുരുതരം. കഴിഞ്ഞ ദിവസം വൈകിട്ട് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തലപ്പാടിയിലാണ് സംഭവം. യുവാവും ബസ് കണ്ടക്ടറും തമ്മില്‍ നടന്ന മടക്ക കളിക്കൊടുവിലാണ് തര്‍ക്കമുണ്ടായത്. കളിക്കൊടുവില്‍ യുവാവ് പണം നല്‍കാന്‍ തയ്യാറാകാത്തതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കം കയ്യാങ്കളിയിലെത്തുകയും ഇതിനിടെ അരയില്‍ സൂക്ഷിച്ച കത്തിയെടുത്ത് ബസ് കണ്ടക്ടര്‍ യുവാവിനെ കുത്തുകയുമായിരുന്നു.സംഭവം അറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവുമായി മടക്ക മാഫിയ സംഘം ബന്ധപ്പെട്ട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമര്‍ദ്ദം ചെലുത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
തലപ്പാടിയില്‍ മട്ക്ക കളിക്കിടെ തര്‍ക്കം: യുവാവിന് കുത്തേറ്റ് ഗുരുതരം
20:41:00
0
മഞ്ചേശ്വരം (www.evisionnews.co): മട്ക്ക കളിച്ച് കിട്ടിയ പണം വീതിച്ചെടുക്കുന്നതിനെയുണ്ടായ തര്‍ക്കത്തിനിടെ യുവാവിന് കുത്തേറ്റ് ഗുരുതരം. കഴിഞ്ഞ ദിവസം വൈകിട്ട് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തലപ്പാടിയിലാണ് സംഭവം. യുവാവും ബസ് കണ്ടക്ടറും തമ്മില്‍ നടന്ന മടക്ക കളിക്കൊടുവിലാണ് തര്‍ക്കമുണ്ടായത്. കളിക്കൊടുവില്‍ യുവാവ് പണം നല്‍കാന്‍ തയ്യാറാകാത്തതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കം കയ്യാങ്കളിയിലെത്തുകയും ഇതിനിടെ അരയില്‍ സൂക്ഷിച്ച കത്തിയെടുത്ത് ബസ് കണ്ടക്ടര്‍ യുവാവിനെ കുത്തുകയുമായിരുന്നു.സംഭവം അറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവുമായി മടക്ക മാഫിയ സംഘം ബന്ധപ്പെട്ട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമര്‍ദ്ദം ചെലുത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Post a Comment
0 Comments